ഇന്ന് 13/07/2011 മുംബൈ മഹാനഗരത്തിന്റെ ചരിത്രത്തിൽ വീണ്ടും ഒരു കറുത്ത ദിവസമായിട്ടാവും ഓർമ്മിക്കപ്പെടുക. ഭാരതത്തിന്റെ സമ്പത്തികതലസ്ഥാനം എന്നറിയപ്പെടുന്ന ഈ മഹാനഗരം ഇത് എത്രാമത്തെ തവണയാണ് ഭീകവാദികളുടെ അക്രമണത്തിന് ഇരയാവുന്നത്? അറിയില്ല. 1991 മുതൽ പലവട്ടവും വലിയ ആക്രമണങ്ങൾ തന്നെ ഈ മഹാനഗരത്തിനുമേൽ നടന്നിട്ടുണ്ട്. അവയെ എല്ലാം അതിജീവിച്ച് ഐതിഹാസികമായ ഉയിർത്തെഴുന്നേല്‍പ്പാണ് പലപ്പോഴും മുംബൈയിൽ നാം കാണുന്നത്. ഇന്ന് വീണ്ടും മഹാനഗരം ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 21 ആളുകൾ ദാദർ, ഓപ്‌റ ഹൗസ്, സവേരി ബാസാർ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്ന് ബോംബ്‌സ്ഫോടനങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറിലധികം ആളുകൾ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലും ആണ്. എന്നാണ് നാം ഈ ആക്രമണങ്ങളിൽ നിന്നും പാഠം പഠിക്കുക. ഇതുവരെ രാജ്യത്തിനു നേരെ നടന്ന ആക്രമണങ്ങളിൽ എത്ര പ്രതികളെ ശിക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേസന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഉണ്ടായാലും പലപ്പോഴും ശിക്ഷകൾ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അഫ്സൽ ഗുരുവും, അജ്മൽ അമീർ കസബും എല്ല്ലാം ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ. ഇത്തരത്തിൽ നമ്മുടെ അയൽരാജ്യം പരിശീലനവും ആയുധവും നൽകി ഇവിടേയ്ക്ക് വിടുന്ന കൂലിപ്പട്ടാളക്കാരെ മാത്രം പിടികൂടിയാൽ പോരാ ഇതിന്റെ ആസൂത്രകരായി അയൽരാജ്യത്ത് വിലസുന്നവരേയും അവർക്ക് ഒത്താശചെയ്യുന്ന നമ്മുടെ നാട്ടിലെ രാജ്യദ്രോഹികളേയും കണ്ടെത്തി ഉന്മൂലനം ചെയ്യണം. എങ്കിലേ ഇത്തരം ആക്രമണങ്ങളിൽ നിന്നും ഭയാശങ്കകളില്ലാത്ത ഒരു ജീവിതം നമുക്ക് സാധ്യമാകൂ. നമ്മുടെ ഭരണാധികാരികളുടേയും സുരക്ഷാസംവിധാനങ്ങളുടേയും പ്രവർത്തനങ്ങളിലെ അപര്യാപ്തയാ ആവർത്തിയ്ക്കുന്ന ഇത്തരം ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ജാഗ്രത്തായ പ്രവർത്തനം സുരക്ഷാ ഏജൻസികളും, രഹസ്യാന്വേഷണ വിഭാഗങ്ങളും കാണിക്കേണ്ടിയിരിയ്ക്കുന്നു. മുംബൈയിലെ സ്ഫോടനങ്ങളിൽ മരിച്ച നിരപരാധികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതോടൊപ്പം ഇവരുടെ മരണത്തിന് ഉത്തരവാദികളായവരെ ഉന്മൂലനം ചെയ്യും എന്ന പ്രതിജ്ഞയും നമുക്ക് ഈ അവസരത്തിൽ എടുക്കാം.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.