കഴിഞ്ഞ ദിവസം ഒരു സുഹൃത്തു അയച്ചുതന്ന മെയിൽഅറ്റാച്ച്മെന്റ് ആണ് ഈ ബ്ലോഗിനുള്ള കാരണം. മകരവിളക്കിനു പിന്നിലുള്ള കള്ളക്കളികളെക്കുറിച്ച് 2007 ഫെബ്രുവരി മാസം പുറത്തിറങ്ങിയ കലാകൗമുദി ആഴ്ചപ്പതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ “വ്യാജാഗ്നി” എന്ന ലേഖനം ആയിരുന്നു ആ അറ്റാച്ച്മെന്റ്. പലർക്കും ഇതൊരു പുതിയ അറിവല്ലെന്നു ഞാൻ കരുതുന്നു. ആ ലേഖനത്തിന്റെ ചിത്രം താഴെ ചേർക്കുന്നു.

ഞാനും എന്റെ കുട്ടിക്കാലത്ത് ഇതൊരു ദിവ്യ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് എന്റെ ബന്ധുവും കേരളപോലീസിൽ ഒരു ഉദ്യോഗസ്ഥനും ആയിരുന്ന ആളിൽ നിന്നുമാണ് ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞത്. പിന്നെ ഇതു സംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങളും, വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാണാൻ ഇടയായി. തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി.
വർഷങ്ങൾക്കു മുൻപ് പൊന്നമ്പലമേടിനു സമീപത്തു പോകാനും ഒരു അവസരം ലഭിച്ചു. ജോലിയുടെ ഭാഗമായി കൊച്ചു പമ്പ ഡാമിലുള്ള ഒരു മോട്ടോർ നോക്കാനാണ് ഞാൻ അവിടെ പോയത്. കൊച്ചുപമ്പ ഡാമിനോടുള്ള ചേർന്നു കെ എസ് ഇ ബി ക്ക് ഒരു സബ് സ്റ്റേഷൻ ഉണ്ട്. ഇവിടെനിന്നും ആണ് ശബരിമലയിലേയ്ക്കും സന്നിധാനത്തേയ്ക്കും വേണ്ട വൈദ്യുതി എത്തിക്കുന്നത്. മാത്രമല്ല തീർത്ഥാടനകാലത്ത് പമ്പയിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനും കൊച്ചുപമ്പ ഡാം ഉപയോഗിക്കുന്നു. അന്നത്തെ യാത്ര വൈദ്യുതി വകുപ്പിന്റെ വണ്ടിയിൽ കോട്ടയം - കുമളി റോഡ് (കെ കെ റോഡ്) വഴിയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും വലത്തോട്ടു തിരിഞ്ഞാൽ പെരിയാർ കടുവ സങ്കേതത്തിലൂടേയുള്ള റോഡിൽ കയറാം. വണ്ടിപ്പെരിയാറിൽ നിന്നും നാലുമണിക്കൂർ നേരം കാനന പാതയിലൂടെ സഞ്ചരിച്ചാണ് അന്ന് കൊച്ചുപമ്പ ഡാമിൽ എത്തിയത്. ഈ വഴിയിൽ തന്നെയാണ് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവി എന്ന കോളനി. ഇവിടെവരെ മാത്രമാണ് മനുഷ്യവാസം ഉള്ളത്. പിന്നീട് കൊടുംകാടാണ്. പലപ്പോഴും മുൻകൂർ അനുവാദം വാങ്ങിയ വണ്ടികൾക്കുമാത്രമേ ഈ വഴിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് അന്നു ഒപ്പമുണ്ടയിരുന്നു കെ എസ് ഇ ബി ഡ്രൈവർ പറഞ്ഞത്. കൊച്ചുപമ്പ ഡാം തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. കെ എസ് ഇ ബി യുടേയും വനം വകുപ്പിന്റേയും ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും അവിടെ ഇല്ല. പിന്നീടുള്ളത് കുറച്ചു ആദിവാസികളാണ്. ഇവിടെയ്ക്ക് അന്നു മറ്റു വാർത്താ വിനിമയ ഉപാധികൾ ഒന്നും എത്തിയിരുന്നില്ല. കെ എസ് ഇ ബി യുടെ സബ്സ്റ്റേഷനിൽ ട്രാൻസ്മിഷൻ ലൈൻ വഴി അത്യാവശ്യഘട്ടങ്ങളിൽ മറ്റു സബ്സ്റ്റേഷനുമായി ബന്ധപ്പെടാം. കൊച്ചുപമ്പ ഡാം എത്തുന്നതിന് കുറെ മുൻപ് റോഡിന്റെ വലതു വശത്തായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടച്ച ഒരു വഴി ഡ്രൈവർ കാണിച്ചു തന്നു. അതായിരുന്നു പൊന്നമ്പലമേട്ടിലേയ്ക്കുള്ള കാനന പാത. ആ താഴിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് കൊച്ചുപമ്പ ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയറും, ഫോറസ്റ്റ് ഓഫീസറും ആണെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിൽ ഒരു കോൺക്രീറ്റ് തറയുണ്ടെന്നും അവിടെയാണ് മകരവിളക്ക് കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അദ്ദേഹം പലരേയും അവിടെ കൊണ്ടുപോയിട്ടുണ്ട്. പിറ്റേ ദിവസം ജോലികഴിഞ്ഞ് സമയം ഉണ്ടെങ്കിൽ അവിടെ പോയിക്കാണമെന്നും ഞാൻ തീരുമാനിച്ചു. അദ്ദേഹവും അതു സമ്മതിച്ചു. എന്നാൽ പിറ്റേദിവസം വളരെ വൈകിയാണ് ജോലിതീർക്കാൻ സാധിച്ചത്. സാധാരണയായി സന്ധ്യക്കുശേഷം ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ ആരു തയ്യാറവില്ല. കൂടാതെ ജോലികഴിഞ്ഞ് ഉടൻ തന്നെ എനിക്കു തിരിച്ച് വീട്ടിലേയ്ക്ക് പോരേണ്ടതായും വന്നു. പൊന്നമ്പലമേടു കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.
കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വെച്ചാണ്. കൂടാതെ ഈ സത്യങ്ങൾ അറിഞ്ഞിരുന്നുകൊണ്ട് വിവിധ മാധ്യമങ്ങളും മകരവിളക്കിന്റെ തത്സമയ സംപ്രേക്ഷണം എന്ന കച്ചവടം നടത്തുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നകാര്യത്തിൽ കക്ഷി രാഷ്ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും തുല്യതെറ്റുകാരാണ്. ഇതിനെതിരായി പലരും കോടതിയെ സമീപിച്ചെങ്കിലും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് കാലാകലങ്ങളിൽ വന്നിട്ടുള്ള സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മകരസംക്രമദിവസം തിരുവാഭരണം ചാർത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം. സാധാരണഗതിയിൽ പലരും സ്വാധീനം ഉപയോഗിച്ച് പൊന്നമ്പലമേട്ടിൽ എത്താറുണ്ടെങ്കിലും മകരവിളക്കിനു ആഴ്ചകൾക്കു മുൻപു തന്നെ ഈ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ തട്ടിപ്പിന്റെ ചിത്രങ്ങൾ ഇത്രനാളും ലഭ്യമല്ലായിരുന്നു. ശ്രീ ടി എൻ ഗോപകുമാർ തന്റെ ലേഖനത്തിന്റെ അവസാനം പറയുന്നതുപോലെ സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കുംതന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

...........നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം..........
ReplyDelete...............സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കുംതന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ..............
...............തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി..........
വേറേപണിയൊന്നുമില്ലേ മാഷേ, ഒരു കോമഡിയുമായിറങ്ങിയിരിക്കുന്നു!!!
മകര വിളക്ക് കത്തിക്കുന്നാണ് എന്നത്തില്‍ സംശയമൊന്നുമില്ല. പല വിശ്വാസികള്‍ക്കും ഇതറിയാം. പക്ഷെ മകര ജ്യോതിയും മകര വിളക്കും ഒന്നല്ല. ആകാശത്ത് ഉദിക്കുന്ന മകര നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് മകര വിളക്ക് ആഘോഷിക്കുന്നത്. സര്‍ക്കാര്‍ ഇത് വിളിച്ചു പറയേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നില്ല. “മകര വിളക്ക് ഞങ്ങള്‍ കത്തിക്കുന്നതാണ്” എന്ന് സര്‍ക്കാര്‍ വിളിച്ച് പറഞ്ഞാലും സന്നിധാനത്തില്‍ തിരക്ക് കുറയുമെന്ന് തോന്നണില്ല. ശബരിമലയിലെ സാമ്പത്തിക ലാഭത്തെക്കുറിച്ച് സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കുമെന്ന് ആശിക്കാമെന്നു മാത്രം
ReplyDeleteസരിജ പറഞ്ഞിരിയ്ക്കുന്നതു പോലെ മകരജ്യോതിയെ ആസ്പദമാക്കിയാണല്ലോ മകരവിളക്ക് നടക്കുന്നത്.
ReplyDeleteഎങ്കിലും പണ്ടു മുതല്ക്കേ പൊന്നമ്പലമേട്ടില്‍ കണ്ടു വരാറുള്ള വെളിച്ചത്തെ കുറിച്ചുള്ള സത്യം വെളിച്ചത്തു കൊണ്ടു വരുന്നത് സംശയങ്ങളും ദുര് വ്യാഖ്യാനങ്ങളും ഒഴിവാക്കാന്‍ ഉപകരിയ്ക്കും എന്നതിനോട് അനുകൂലിയ്ക്കുന്നു.
മകര ജ്യോതിയും മകരവിളക്കും രണ്ടാണെന്നാണ് എന്റെ വിശ്വാസം.എന്തായാലും കോടിക്കണക്കിനു ഭക്തര്‍ ഇന്നും ആ മല ചവിട്ടുന്നു.രാഷ്ടീയക്കാര്‍ കോടികള്‍ ആ മലയില്‍ നിന്നും ഉണ്ടക്കുന്നു.
ReplyDeleteഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നു,എങ്കിലും ഭകതര്‍ അവിടേക്ക് നിരന്തരം വരുന്നതിനു എന്തെങ്കിലും കാരണം ഉണ്ട്ഗാകുമല്ലോ? അതു തന്നെ ആണ് അവിടത്തെ ശക്തിയും.
ഇന്നിപ്പോള്‍ അയ്യപ്പനെ കുറിച്ച് സീരിയലുകള്‍ വരുന്നു.പരസ്യത്തില്‍ നിന്നും അവര്‍ ലാഭം എടുക്കുന്നു.

അജ്ഞാതൻ,സിരിജ എൻ എസ്, ശ്രീ, യാമിനി മേനോൻ നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെച്ചതിനു നന്ദി.
ReplyDeleteമറ്റു പല സ്ഥലങ്ങളിലും തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാർ സംവിധാനങ്ങളുടെ കടമായി നാം കണ്ടുവരുന്നത്. എന്നാൽ ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തുന്നു എന്നു മാത്രമല്ല ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പൊതു ഖജനാവിലേയ്ക്കു പണം എത്തിക്കുന്നതിന്നുള്ള മാർഗ്ഗമായി തീർത്തിരിക്കുന്നു എന്നുവേണം കരുതാൻ. അതിനുള്ള ഉദഹരണങ്ങൾ നിരവധിയാണ്. യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആർ ടി സി മുതൽ ഇപ്രകാരം ഭക്തരെ പിഴിയുന്ന കാഴ്ചയാണ് ശബരിമലയിൽ കാണുന്നത്. ഇപ്രകാരം കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു ചെപ്പടി വിദ്യയായി മകരവിളക്ക് മാറിയിരിക്കുന്നു. ഏറ്റവും കൂടുതൽ അന്യദേശക്കാർ ശബരിമലയിൽ എത്തുന്നത് മകരവിളക്ക് ദർശിക്കുന്നതിനാണ് എന്ന് ദേവസ്വം ബോർഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മകരവിളക്കും, മകരജ്യോതിയും രണ്ടാണെന്നകാര്യത്തിൽ ആർക്കും തർക്കം ഇല്ല. മകരജ്യോതി ഒരു പ്രകൃതിദത്തമായ പ്രതിഭാസം തന്നെയാണ് അതിൽ കൃതൃമത്വം ഇല്ല. എന്നാൽ മകരവിളക്ക് മനുഷ്യനിർമ്മിതം ആണെന്ന വസ്തുതമാത്രമാണ് ഞാൻ ഇവിടെ പറയാൻ ആഗ്രഹിച്ചത്.
കോടിക്കണക്കിനു ആളുകളൂടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ സംഭവം ഒരു കോമഡിയായി കാണാൻ സാധിക്കുന്നില്ല സുഹൃത്തേ.
സർക്കാർ ഇതു വിളിച്ചുപറയണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇപ്പോൾ സർക്കാർ ചെയ്യുന്നത് ഇതു സംബന്ധിച്ച നടപടികൾ കൂടുതൽ രഹസ്യമാക്കിവെക്കുന്നു എന്നതാണ്. ഇങ്ങനെ രഹസ്യമാക്കി വെക്കുന്നതിന്റെ കാരണം ആണ് ആണ് മനസ്സിലാകാത്തത്. ഇതു സംബന്ധിച്ച കേസുകൾ കോടതിയിൽ വന്നപ്പോഴെല്ലാം സർക്കാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. “മകര വിളക്ക് ഞങ്ങള്‍ കത്തിക്കുന്നതാണ്” എന്ന് സര്‍ക്കാര്‍ വിളിച്ച് പറഞ്ഞാലും സന്നിധാനത്തില്‍ തിരക്ക് കുറയുമെന്ന് തോന്നണില്ല എന്ന് താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. പിന്നെ എന്തിനാണ് സർക്കാർ ഇതിൽ ദുരൂഹത നിലനിറുത്തുന്നത്. ശബരിമലയിലെ തിരക്കു കുറയണം എന്ന ആഗ്രഹവും എനിക്കില്ല. ഞാനും ഒരു ഈശ്വരവിശ്വാസിയും, ക്ഷേത്രങ്ങളിൽ പോകുന്നവനും ആണ്.
ശ്രീ ഇതു സംബന്ധിച്ച കാര്യങ്ങൾ സർക്കാർ പരസ്യപ്പെടുത്തും എന്നുതന്നെ പ്രത്യാശിക്കാം.
ഈശ്വരവിശ്വാസികളും അല്ലാത്തവരുമായ അനേകം പേർ ശബരിമലയിൽ നിന്നും കോടികൾ ഉണ്ടാക്കുന്നുണ്ട്. അതിൽ രാഷ്ട്രീയക്കാരും അല്ലാത്തവരും ഉണ്ട്. കോടികൾ വരുമാനമുള്ളതുകൊണ്ടാണല്ലൊ ഈവിശ്വാസികൾ അല്ലാത്തവരും ക്ഷേത്രഭരണം കൈയ്യാളാൻ മത്സരികുന്നത്. ഓരോ തവണയും ശബരിമലയിൽ എത്തുന്ന അയ്യഭക്തന്മാരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവ് ഭഗവാനിൽ ഉള്ള വിശ്വാസത്തിന്റെ സക്ഷിപത്രമായി കണക്കാക്കാം.
there is only three way people make money in kerala....
ReplyDelete1. spirit
2. gods
3. politics.
all are looting money from the poor people. which one you should stop first?
every one point others are bad... in reality all are doing the same.
ഇതിനു പുറകിലുള്ള രഹസ്യങ്ങൾ ഈയിടെ പരസ്യമാക്കപ്പെട്ടതല്ല്ലേമണികണ്ഠൻ? മകരവിളക്ക് മനുഷ്യനിർമ്മിതവും മകരജ്യോതി ഒരു പ്രതിഭാസവുമാണെന്ന് ഈയിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധിഅകാരപ്പെട്ട ഒരാൾ തന്നെ [ആളെ ഓർമ്മ വരുന്നില്ല] വെളിപ്പെടുത്തിയിരുന്നല്ലൊ
ReplyDeleteമുക്കുവൻ, ലക്ഷ്മി നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയതിനു നന്ദി.
ReplyDeleteമുക്കുവൻ ഇവിടെ കാപട്യങ്ങളെ നിയന്ത്രിക്കാൻ / ഇല്ലാതാക്കാൻ ചുമതലപ്പെട്ട സ്റ്റേറ്റ് തന്നെ കാപട്യത്തിനു ചുക്കാൻ പിടിക്കുന്നു എന്നതാണ് ശബരിമലയിലെ പ്രത്യേകത. അതിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത്.
ലക്ഷ്മി: ഈ തട്ടിപ്പ് അവാസാനം സമ്മതിച്ചത് തിരുവുതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് ശ്രീ ജി രാമൻ നായരാണ്. എന്നാൽ ഇതു നടത്തുന്ന മറ്റു മൂന്നു സർക്കാർ വിഭാഗങ്ങളും (പോലീസ്, വനംവകുപ്പ്, വൈദ്യുത ബോർഡ്)ഇതു അംഗീകരിക്കുന്നില്ല. ബോർഡിന്റെ ഉത്തരവാദിത്വപ്പെട്ടവർ ആസ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഇതിനു നേരെ കണ്ണടയ്ക്കുകയാണ്.
മകര ജ്യോതി ഒരു പക്ഷെ ആരെങ്കിലും കത്തിക്കുന്നത് തന്നെ ആയിരിക്കാം. പക്ഷെ ആ സമയത്ത് ആകാശത്തു തെളിയുന്ന മകര നക്ഷത്രവും തിരുവാഭരണത്തിനൊപ്പം സന്നിധാനം വരെ അനുഗമിക്കുന്ന കൃഷ്ണപ്പരുന്തും ആരുടെ സൃഷ്ടികളാനാവോ ?? ഇതൊക്കെ അറിയാമായിരുന്നിട്ടും ഓരോ വര്‍ഷവും തിരക്ക് കൂടി വരുന്നതും എന്താണാവോ? കലികാല വൈഭവം അല്ലെ മണികണ്ടാ.............??? ഈ ഗോപകുമാറിന്റെ കണ്ണാടി മാറ്റാന്‍ സമയമായി. കാഴ്ച തീരെ പോരാ
ReplyDeleteരഘുനാഥൻ ഈ സന്ദർശനത്തിനും, താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതിനും നന്ദി.
ReplyDeleteമകര ജ്യോതിയുടെ കാര്യത്തിൽ ഇവിടെ തർക്കമില്ല. മകരജ്യോതി ആകാശത്ത് ഉദിക്കുന്ന മകരമക്ഷത്രവും, മകരവിളക്ക് മനുഷ്യൻ തെളിയിക്കുന്ന ദീപവും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മകരവിളക്ക് തെളിയിക്കുന്നതിൽ സർക്കാരിന്റെ പങ്ക് എന്ത്? എന്നതാണ് എന്റെ ചോദ്യം. എന്തിനാണ് മകരവിളക്ക് സംബന്ധിക്കുന്ന സർക്കാർ നടപടികൾ രഹസ്യമാക്കി വെക്കുന്നത്. സർക്കാരിന് ഇതിൽ പങ്കില്ലെങ്കിൽ അനവധി വ്യക്തികൾ സന്ദർശിക്കുന്ന പൊന്നമ്പലമേട് എന്തുകൊണ്ട് മകരവിളക്കിന് ആഴ്ചകൾക്ക് മുൻപ് സർക്കാർ നിയന്ത്രണത്തിൽ ആരേയും കടത്തിവിടാതെ സംരക്ഷിക്കുന്നു. എന്തു കളവാണ് സർക്കാരിന് അവിടെ നടത്താനുള്ളത്? പൊന്നമ്പലമേടിനെക്കുറിച്ച് അവിടെപ്പോയി തയ്യാറാക്കിയ ഒരു റിപ്പോർട്ട് കൈരളി ടി വി അതിന്റെ ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നു. എന്നാൽ മകരവിളക്കു സംബന്ധിച്ച പലകേസുകൾ കോടതികളിൽ വന്നപ്പോഴും അതിൽ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് എല്ലാസർക്കാരുകളും ചെയ്തത്. ഇതിനെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്നതായി ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ശ്രീ ടി എൻ ഗോപകുമാർ എഴുതുതിയ ഈ ലേഖനം പ്രസക്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. ഗുരുവായൂരിൽ രണ്ടാം ക്ഷേത്രപ്രവേശന സമരത്തിനു ആഹ്വാനം ചെയ്യുന്ന യുവജനസംഘടനകളും, ജി സുധാകരനും, പുരോഗമനപ്രസ്ഥാനങ്ങളും ഈ കാര്യത്തിൽ മൗനം പാലിക്കുന്നതിന് ഒരു മറുപടിയേ ഉള്ളു. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം
മകരവിളക്ക കത്തിക്കുന്നതിൽ പങ്കെടുത്ത പലരും പിന്നീട് ഇതു പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനു ഭരണാനുമതി നൽകിയ സർക്കാരുകൾ മാത്രം ഇതംഗീകരിക്കുന്നില്ല. ഈ മൗനമാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്.