സ്ഥിരം കേൾക്കുന്ന അഴിമതിയുടേയും കുതികാൽവെട്ടിന്റേയും കുറ്റകൃത്യങ്ങളുടേയും വാർത്തകൾക്കിടയിൽ അല്പം ആശ്വാസം തോന്നുന്ന ഒരു വാർത്തയും ഇന്നലെ കേട്ടു. വർഷങ്ങൾക്ക് ശേഷം മൂലമ്പിള്ളിക്കാർക്ക് ആഹ്ലാദമേകുന്ന വിധത്തിൽ ഒരു നീക്കം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുന്നു. ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത നടപടിയാണ് കഴിഞ്ഞ സർക്കാർ മൂലമ്പിള്ളിയിൽ കാഴ്ചവെച്ചത്. നിരാലംബരായ ഒരു കൂട്ടം ജനതയെ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടുന്ന ഒരു ജനവിഭാഗത്തെ അവരുടെ വീടുകളിൽ നിന്നും വലിച്ചിറക്കി തെരുവാധാരമാക്കി അവരുടെ വീടും സർവ്വസ്വവും അവരുടെ കണ്മുന്നിൽ തച്ചുടയ്ക്കുന്ന കാഴ്ച. കോടതിയിലൂടെയും ജനകീയ സമരങ്ങളിലൂടെയും അവർ നടത്തിയ മുന്നേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന കാഴ്ച. അവർ നേടിയ പല കോടതി വിധികളും കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ച. സാമാന്യം ഭേദപ്പെട്ട രീതിയിൽ കഴിഞ്ഞിരുന്ന അവരെ തെരുവിലേക്കിറക്കിവിട്ട് വികസനത്തിന്റെ മേന്മ പറയുന്ന കാഴ്ച. അവരുടെ കുട്ടികൾക്ക് കിട്ടിയിരുന്ന വിദ്യാഭ്യാസവും ആ കുട്ടികളുടെ ഭാവിയും തകർക്കുന്ന കാഴ്ച. ഈ കാഴ്ചകളാണ് വരുന്ന ഒരു പത്ത് വർഷത്തേയ്ക്കെങ്കിലും ഒരു കാരണവശാലും ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ഒരു സ്ഥാനാർത്ഥിയ്ക്കും വോട്ട് ചെയ്യില്ലെന്ന പ്രതിജ്ഞയെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്നത്തെ ഈ വാർത്തകൾ സന്തോഷം പകരുന്നു. തെരുവാധാരാമാകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇവരെ തെരുവിലേയ്ക്കെറിഞ്ഞവരും അനുഭവിക്കുന്നത് കാണണം അന്നൊരാഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്.
വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരോടുള്ള സമീപനവും, കുടിയിറക്കുന്ന രീതികളും മാറേണ്ടിയിരിക്കുന്നു.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.