"എന്തിന് ഈ അവഗണ" എന്ന തലക്കെട്ടോടെ കഴിഞ്ഞ ജൂൺ 25ന് ഞാൻ
ഈ ബ്ലോഗ് പോസ്റ്റിടുമ്പോൾ വളരെയൊന്നും പ്രതീക്ഷകൾ ഇല്ലായിരുന്നു. ഞങ്ങൾ വൈപ്പിൻകരക്കാർ എറണാകുളത്ത് വന്നിറങ്ങുന്ന പഴയ ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടും വെളിച്ചക്കുറവും എല്ലാമായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം. ഈ വിഷയത്തിൽ ഞാൻ പലർക്കും പരാതി അയച്ചിരുന്നു. കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി, വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ, എറണാകുളം ജില്ലാ കളക്‌ടർ ഷെയ്ക് പരീത് എന്നിവർക്കാണ് ഈ വിഷയത്തിൽ പരാതികൾ അയച്ചത്. എന്നാൽ പ്രതികരണം ഒന്നും ഉണ്ടായില്ല. മാതൃഭൂമിയുടെ "പൗരവാർത്തയിലും" ഇത് അയച്ചിരുന്നു. മാതൃഭൂമി
പ്രസിദ്ധീകരിക്കുകയും ചെയ്തു. 2013 ഒക്‌ടോബർ 3നു ചേർന്ന ആർ ടീ എ യോഗത്തിൽ വൈപ്പിനിൽ സർവ്വീസ് റദ്ദാക്കുന്ന
ബസ്സുകളെക്കുറിച്ചുള്ള പരാതിയുമായി ചെന്നപ്പോൾ അവിടെയും ഈ വിഷയം പരാമർശിച്ചു. എന്നാൽ പഴയ ഹൈക്കോടതി പരിസരത്തെ ബസ് സ്റ്റോപ്പിന് എന്തെങ്കിലും നവീകരണം നേടിയെടുക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ രണ്ടുമാസം കൊണ്ട് അവിടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. തുറന്നുകിടന്ന കാന സ്ലാബിട്ട് മൂടി. അതിന്റെ സൈഡിലെ നടപ്പാതയും ചേർത്ത് ടൈലുകൾ പാകീ മനോഹരമാക്കി. ഇപ്പോൾ വെള്ളക്കെട്ടിന്റേയും ചെളിയുടേയും പ്രശ്നമില്ല. ഇനി അവിടത്തെ വഴിവിളക്കുകൾ തെളിയിക്കുന്നതിനും ഒരു മൂത്രപ്പുര പണിയുന്നതിനും ഒപ്പം ഒരു ബസ് ഷെൽട്ടർ കൂടി പണിയാൻ അധികാരികൾ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തത് ആരായാലും അവർക്കുള്ള നന്ദിയും ഈ അവസരത്തിൽ അറിയിച്ചുകൊള്ളട്ടെ.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.